Connect with us

Kerala

ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു

ഡെങ്കിപ്പനിയെന്ന് സംശയം .

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ പനി ബാധിച്ച് 10വയസുകാരി മരിച്ചു.പാമ്പനാര്‍ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. കുട്ടിയെ  പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പനി അധികരിച്ചതിനെ  തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ഡെങ്കിപ്പനിയാണെന്നുള്ള സംശയം ആശുപത്രി അധികൃതര്‍ പ്രകടിപ്പിക്കുന്നുണ്ട്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കുമാറ്റി.