Connect with us

Kerala

റാന്നിയിൽ പത്ത് വയസുകാരിയെ കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തി

കുട്ടിയെ കാണാതാകുമ്പോള്‍ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട റാന്നിയില്‍  കാണാതായ പത്തു വയസുകാരിയെ തിരച്ചിലിനൊടുവിൽ കണ്ടെത്തി.ഇന്ന് രാവിലെ 9മണിയോടെയാണ് കുട്ടിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ മാധ്യമങ്ങളെ വിവരം അറിയിച്ചിരുന്നു.11.30 യോടെ കുട്ടിയെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.

കുട്ടിയെ കാണാതാകുമ്പോള്‍ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.സംഭവസമയം അച്ഛനും അമ്മയും മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരിക്കുകയായിരുന്നു.

രാവിലെ കാണാതായ ഉടന്‍ തന്നെ പോലീസ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീടിനും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും  വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

Latest