Connect with us

Kerala

പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും പഠിപ്പിക്കുന്നതൊന്നും മനസ്സിലാകുന്നില്ലന്നും ഇതിന്റെ വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  പതിനഞ്ചുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ നെല്ലിമൂട് പ്ലാവിളയില്‍ ബിജുവിന്റെ മകള്‍ അരുന്ധതിയെയാണ് മാതാവ് സന്ധ്യയുടെ വീടായ വെട്ടിപ്പുറം അഞ്ചക്കാല പാറയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാവിലെ മാതാവിന്റെ കൂടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി വന്നിരുന്നു. തിരികെ വീട്ടിലെത്തി വൈകിട്ട് 5.30 നാണ് സംഭവം. മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടു അറുത്ത് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചു കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. കടമ്പനാട് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും പഠിപ്പിക്കുന്നതൊന്നും മനസ്സിലാകുന്നില്ലന്നും ഇതിന്റെ വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പത്തനംതിട്ട പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Latest