Connect with us

National

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്വയം വെടിവെച്ച് മരിച്ചു

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

ഷാജഹാന്‍പൂര്‍ | പത്താംക്ലാസ് വിദ്യാര്‍ഥിനി സ്വയം വെടിവെച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. വീട്ടില്‍ വെച്ചാണ് വിദ്യാര്‍ഥിനി സ്വയം വെടിയുതിര്‍ത്തത്. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി എസ് പി അശോക് കുമാര്‍ മീന പറഞ്ഞു.

വിദ്യാര്‍ഥിനി മുറിയില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് വെടിയൊച്ച കേട്ട് മുറിയിലേക്ക് എത്തിയപ്പോയാണ് വെടിവെച്ചു മരിച്ച നിലയില്‍ കണ്ടതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Latest