Kerala
തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു; അഞ്ച്പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനം.

കൊച്ചി| എറണാകുളം തൃപ്പൂണിത്തുറയില്‍ പത്താംക്ലാസുകാരന് ക്രൂരമര്‍ദനം. കുട്ടിയെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചത്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനം.
മര്‍ദനത്തില്‍ മൂക്കിന്റെ അസ്ഥിയും വായിലെ പല്ലും ഇളകി പോയെന്നുമാണ് പറയുന്നത്. ഈ മാസം മൂന്നിന് സ്‌കൂളില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പോലീസ് കേസെടുത്ത വിദ്യാര്‍ത്ഥികളിലൊരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----