National
തെലങ്കാനയില്‍ സ്‌കൂളിലേക്ക് നടന്നു പോകവെ പത്താം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു
രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിധി ആണ് മരിച്ചത്.

ഹൈദരാബാദ്| തെലങ്കാനയില്‍ സ്‌കൂളിലേക്ക് നടന്നു പോകവെ പത്താം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിധി (16) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടി കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍മാര്‍ സിപിആര്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും ഫലം കണ്ടില്ല. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
---- facebook comment plugin here -----