Kerala
കൊച്ചിയില്‍ പത്താം ക്ലാസുകാരിയെ ചോക്ലേറ്റില്‍ ലഹരി നല്‍കി പീഡിപ്പിച്ചു
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പെണ്‍കുട്ടിക്ക് ഡയറി മില്‍ക്കില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്

കൊച്ചി കൊച്ചയില്‍ സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരിയെ ലഹരി നല്‍കി പീഡനത്തിന് ഇരയാക്കി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പെണ്‍കുട്ടിക്ക് ഡയറി മില്‍ക്കില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
കൊച്ചി നഗരത്തിലെ സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ബോര്‍ഡില്‍ ഹാജരാക്കിയതോടെ ജാമ്യം ലഭിച്ചു.
എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത സംഘം കൊച്ചി നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്