Kerala
വസ്ത്രം മാറ്റിയെടുക്കാന്‍ വന്ന 12 കാരനെ തുണിക്കട ജീവനക്കാരന്‍ മര്‍ദ്ദിച്ചു
കുട്ടിയെ മര്‍ദ്ദിച്ച ജീവനക്കാരന്‍ അശ്വന്തിനെ പോലീസ് പിടികൂടി

കോഴിക്കോട് | വസ്ത്രം മാറ്റിയെടുക്കാന്‍ വന്ന ബാലനെ തുണിക്കടയിലെ ജീവനക്കാരന്‍ മര്‍ദ്ദിച്ചു. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് 12 വയസുകാരന് മര്‍ദ്ദനമേറ്റത്. വസ്ത്രം ഇഷ്ടപ്പെടാതെ പലവട്ടം മാറിയെടുക്കാന്‍ നോക്കിയതാണ് ജീവനക്കാരനെ പ്രോകോപിതനാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കുട്ടി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദിച്ച അശ്വന്തിനെ പോലീസ് പിടികൂടി. വ്യാഴാഴ്ചയാണ് കുട്ടി കുടുംബത്തോടൊപ്പം കടയില്‍ ഡ്രസ് എടുക്കാന്‍ ചെന്നത്. തൊട്ടടുത്ത ദിവസം മാറിയെടുക്കാന്‍ ചെന്നപ്പോഴാണ് അതിക്രമം ഉണ്ടാകുന്നത്. കുട്ടിയെ അശ്വന്ത് കടയ്ക്കുള്ളിലൂടെ വലിച്ചിഴക്കുന്നതും തള്ളിയിടുന്നതും വീഡിയോയില്‍ കാണാം.
---- facebook comment plugin here -----