Connect with us

National

വൈദ്യുതലൈനില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 12കാരന്‍ ഷോക്കേറ്റ് മരിച്ചു

കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുകയായിരുന്നു

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ വൈദ്യുത കമ്പിയില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 12കാരന്‍ ഷോക്കേറ്റ് മരിച്ചു. രാമചന്ദ്ര ആണ് മരിച്ചത്.ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ രാമചന്ദ്ര മരിച്ചു. കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുന്ന നിലയിലായിരുന്നു.

പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Latest