Connect with us

Kerala

പത്തനംതിട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ 12കാരി ഗുരുതരാവസ്ഥയില്‍

രണ്ടാഴ്ച മുന്‍പ് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെയാണ് തെരുവ് നായ കണ്ണിനടക്കം കടിച്ചു പരുക്കേല്‍പ്പിച്ചത്. ഇന്നലെ വൈകിട്ടോടെയാണ്‌കുട്ടിയുടെ നില ഗുരുതരമായത്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാഴ്ച മുന്‍പ് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 

Latest