Kerala
മൂന്നാറില്‍ 12കാരിയെ പീഡിപ്പിച്ച സംഭവം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റ് ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
ഇടുക്കി| മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. പന്ത്രണ്ടുകാരിയെ ഇതര സംസ്ഥാന തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പീഡിപ്പിച്ചത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റ് ജീവനക്കാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസിന് കൈമാറി.
പോലീസ് നേരത്തെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പ്രതി കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിഞ്ഞത്. സംഭവശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നാര്‍ പോലീസ് കേസെടുത്തു. പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോലീസ് അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.