Connect with us

Kerala

തൃശൂരില്‍ വയറിളക്കം ബാധിച്ച് 13കാരന്‍ മരിച്ചു

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടിയുടെ മരണ കാരണം ഉറപ്പിക്കാനാകൂ എന്ന് അധികൃതർ

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ വയറിളക്കം ബാധിച്ച് 13 വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ ആണ് മരണപ്പെട്ടത്.കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടിയുടെ മരണ കാരണം ഉറപ്പിക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, ഭക്ഷ്യ വിഷബാധ മൂലമാണ് മരണമെന്ന് സംശയമുള്ളതായി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര പോയിരുന്ന കുടുംബം പലയിടത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇവരിൽ ചിലർക്കും വയർ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ വിഷബാധാ സംശയമുയരുന്നത്.

Latest