Connect with us

National

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി 13കാരൻ മരിച്ചു

കഴിഞ്ഞ സെപ്തംബറിൽ ഹിമാചൽ പ്രദേശിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Published

|

Last Updated

ചിത്രം പ്രതീകാത്മകം

ബംഗളൂരു | ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉത്തരകന്നഡയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്തംബറിൽ ഹിമാചൽ പ്രദേശിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബലൂൺ വീർപ്പിക്കാൻ ശ്രമിച്ച സിദ്ധ്പൂർഗഡിലെ സർക്കാർ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി വിവേക് ​​കുമാർ ( 13) ആണ് അന്ന് മരിച്ചത്.

Latest