Connect with us

Kasargod

കാസര്‍ഗോഡ് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ ശ്രീനന്ദയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Published

|

Last Updated

കാസര്‍ഗോഡ്| കാസര്‍ഗോഡ് നൃത്ത പരിശീലനത്തിനിടെ പതിമൂന്നുകാരി കുഴഞ്ഞുവീണു മരിച്ചു. കാസര്‍ഗോഡ് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

കുഴഞ്ഞുവീണ ശ്രീനന്ദയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം ഇന്ന് നടക്കും.

 

 

 

Latest