Connect with us

Kerala

കോതമംഗലത്ത് നിന്നും കാണാതായ 13കാരിയെ കണ്ടെത്തി

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Published

|

Last Updated

കൊച്ചി  | കോതമംഗലത്ത് നിന്നു ഇന്ന് വൈകീട്ട് കാണാതായ 13കാരി വിദ്യാര്‍ഥിനിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷം കാണാന്‍ പോയ വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേംകുമാറിന്റെ മകള്‍ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായത്.സ്‌കൂള്‍ വാര്‍ഷികം കാണാന്‍ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മാതിരപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.വീട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി വീടു വിട്ടിറങ്ങിയതെന്നാണ് വിവരം

 

Latest