Connect with us

Kerala

ചികിത്സക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Published

|

Last Updated

കാസര്‍കോട് |  പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്ക്കെതിരെയാണ് ചന്ദേര പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഡോക്ടറെ കണ്ട് വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.