Connect with us

Kerala

കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയെ ഇനിയും കണ്ടെത്താനായില്ല; രാത്രി വൈകിയും തിരച്ചില്‍ ഊര്‍ജിതം

അരോണയ് എക്സ്പ്രസ്സില്‍ കുട്ടി ഉണ്ടെന്നാണ് സംശയത്തെ തുടര്‍ന്ന് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ 13കാരിയെ ഇനിയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. അരോണയ് എക്സ്പ്രസ്സില്‍ കുട്ടി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്തുനിന്നും ഉത്തരേന്ത്യയിലേക്കുള്ള മുഴുവന്‍ ട്രെയിനുകളിലും പരിശോധന നടത്താനാണ് പോലീസും ആര്‍പിഎഫും തീരുമാനിച്ചിരിക്കുന്നത്. അതേ സമയം കുട്ടി നഗരത്തില്‍ തന്നെയുണ്ടോ എന്നറിയാന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്

 

കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.
ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്.

 

---- facebook comment plugin here -----

Latest