Connect with us

Kerala

കണ്ണൂര്‍ സ്വദേശിയായ 13കാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13കാരി മരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് കണ്ണൂര്‍ സ്വദേശി ദക്ഷിണ മരിച്ചത്. ജൂണ്‍ 12നാണ് ദക്ഷിണ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് അത്യപൂര്‍വ്വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

തലവേദനയും ഛര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ദക്ഷിണയെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 28നാണ് കുട്ടി പഠനയാത്ര പോയത്. എന്നാല്‍ മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.

കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകളാണ് മരിച്ച ദക്ഷിണ.
ഇതിന് മുമ്പ് മലപ്പുറത്തും മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ച് വയസുകാരി മരിച്ചിരുന്നു.

Latest