Connect with us

Kerala

ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഷോക്കേറ്റതാണെന്നാണ് സൂചന.

Published

|

Last Updated

മാനന്തവാടി| കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ ഷോക്കേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്താണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഷോക്കേറ്റതാണെന്നാണ് സൂചന.
സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണിയാരം ഫാ. ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Latest