Connect with us

Kerala

മണ്ണെടുത്ത കുഴിയില്‍ വീണ് പതിനാലുകാരന്‍ മുങ്ങി മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴിയില്‍ വീഴുകയായിരുന്നു

Published

|

Last Updated

എടപ്പാള്‍ | വെള്ളറക്കാട് മണ്ണെടുത്ത കുഴിയില്‍ വീണ് പതിനാലുകാരന്‍ മുങ്ങി മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനങ്ങേടാണ് സംഭവം.

എടപ്പാള്‍ സ്വദേശി ചെമ്പകശ്ശേരി പുരുഷോത്തമന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്.
ബന്ധുവീട്ടില്‍ വിരുന്ന് എത്തിയതായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴിയില്‍ വീഴുകയായിരുന്നു.