Kerala
പിതാവ് വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച 14കാരി ചികിത്സക്കിടെ മരിച്ചു
സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.
കൊച്ചി | ആലുവയിൽ പിതാവ് വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച 14 വയസ്സുകാരി മരിച്ചു. പിതാവ് വിഷം നൽകിയതിനെ തുടർന്ന് അവശനിലയിലായ പെൺകുട്ടിയെ ഒക്ടോബർ 29നാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.
ഇതര മതസ്ഥനുമായി കുട്ടി പ്രണയത്തിലായതാണ് പിതാവിനെ കൃത്യത്തിന് പേരിപ്പിച്ചതെന്നാണ് വിവരം. കമ്പിവടികൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
പിതാവ് നിലവിൽ റിമാൻഡിലാണ്.
---- facebook comment plugin here -----