Connect with us

Kerala

പതിനാല്കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; ഹോസ്റ്റല്‍ വാര്‍ഡന്‍ റിമാന്‍ഡില്‍

ഹോസ്റ്റലിന്റെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

Published

|

Last Updated

തൊടുപുഴ |  ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡനെ റിമാന്റ് ചെയ്തു. കല്ലാര്‍കുട്ടി സ്വദേശി രാജനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളുടെ അറസ്റ്റ്.

രാജന് ജോലി ചെയ്തിരുന്ന ഹോസ്റ്റലിന്റെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പീഡനം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഭീക്ഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് അമ്മ അടിമാലി പോലീസില്‍ പരാതി നല്‍കി. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest