Connect with us

National

ഗ്രേറ്റര്‍ നോയിഡയില്‍ പട്ടാപ്പകല്‍ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

ഗ്രേറ്റര്‍ നോയിഡ | ഗ്രേറ്റര്‍ നോയിഡയില്‍ പട്ടാപ്പകല്‍ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ അജ്ഞാത യുവതിയാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

കുട്ടിയുടെ പിതാവിന്റെ റസ്‌റ്റോറന്റിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്.തട്ടികൊണ്ടുപോയ കാര്‍ റസ്റ്ററന്റിന് സമീപം ആദ്യം  വന്നു നിര്‍ത്തുകയും തുടര്‍ന്ന് യുവതി കുട്ടിയുമായി കാറില്‍ കയറി പോകുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ കൈയ്യില്‍ സംഭവ സമയം ഒരു മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച്ഓഫ് ആണെന്നാണ് കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest