Kerala
വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കോഴിക്കോട്| കോഴിക്കോട് വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടര്‍ പുത്തൂരില്‍വച്ച് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്.
അയല്‍വാസിയുടെ സ്‌കൂട്ടര്‍ ആയിരുന്നു ഷജല്‍ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് 25 കാരന് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബത്തിന് നല്‍കും.
---- facebook comment plugin here -----