National
യു പി യില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ പതിനഞ്ചുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു
മരണകാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ മുബാറക്പൂരില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ 15 വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പരിപാടിയില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെ കുട്ടി പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കുട്ടിയുടെ മരണകാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല.
---- facebook comment plugin here -----