Connect with us

Kerala

എലിയെ പിടിക്കാന്‍ വച്ച തേങ്ങാപ്പൂള്‍ കഴിച്ച് 15 കാരി മരിച്ചു

വൈകിട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടി എലിവിഷം പുരട്ടിയതറിയാതെ തേങ്ങാപ്പൂള്‍ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്

Published

|

Last Updated

ആലപ്പുഴ | വീട്ടുകാര്‍ എലിവിഷം പുരട്ടി വച്ച തേങ്ങാപ്പൂള്‍ കഴിച്ച് അമ്പലപ്പുഴയില്‍ സ്‌കൂള്‍ വിട്ടു വന്ന 15 കാരി മരിച്ചു.

ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടില്‍ എലിയുടെ ശല്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ തേങ്ങാപ്പൂളില്‍ വിഷം ചേര്‍ത്ത് വച്ചിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ട അമ്മൂമ്മയുടെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം. അവശനിലയില്‍ കണ്ട കുട്ടിയെ വീട്ടുകാര്‍ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ മണിക്കൂട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

Latest