Connect with us

Kerala

പാലക്കാട് വല്ലപ്പുഴയില്‍ നിന്ന് 15കാരിയെ കാണാതായതായി പരാതി

കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപം എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി

Published

|

Last Updated

പാലക്കാട്| പാലക്കാട് വലപ്പുഴയില്‍ നിന്ന് 15കാരിയെ കാണാതായതായി പരാതി. ചൂരക്കോട് സ്വദേശി അബ്ദുള്‍ കരീമിന്റെ മകള്‍ ഷഹാനാ ഷെറിനെയാണ് കാണാതായത്. കൊടുമുണ്ടയിലുള്ള ബന്ധു വീട്ടില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത് വരാമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് വിവരം ലഭിച്ചു.

കുട്ടി പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപം എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest