Connect with us

National

ഡല്‍ഹിയില്‍ 15കാരിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

സാഹിദും (22) സഹോദരന്‍ സുബൈറും (24) ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. .

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യതലസ്ഥാനത്ത് പതിനഞ്ചുകാരിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് രണ്ട് സഹോദരന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

സാഹിദും (22) സഹോദരന്‍ സുബൈറും (24) ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. ഇരുവര്‍ക്കുമെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോര്‍ജ് ടിര്‍ക്കി അറിയിച്ചു.

 

 

Latest