Kerala
തൃശൂരില്‍ 16 കാരനെ കടലില്‍ കാണാതായി
പതിനഞ്ച് കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്.
തൃശൂര്‍ | തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടമുട്ടം സ്വദേശി വലിയകത്ത് ബശീറിന്റെ മകൻ മുഹമ്മദ് അസ്‌ലം (16) എന്ന കുട്ടിയെയാണ് കാണാതായത്. പതിനഞ്ച് കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്.
കൂട്ടുകാരൊത്ത് കളിച്ചു കൊണ്ടിരിക്കെ അസ്‌ലമും സുഹൃത്ത് സവാദും തിരയിലകപ്പെട്ട് കാൽ വഴുതി വീഴുകയായിരുന്നു. കടലിൽ മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് സവാദിനെ രക്ഷപ്പെടുത്തി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു
ദാറുൽ മുസ്ത്വഫ ഹിഫ്ള് അവസാന വർഷ വിദ്യാർത്ഥിയാണ്. ഹിഫ്ള് പൂർത്തീകരിച്ചതിന് ആദരവായി കരയാംവട്ടം ഐ.സി.എഫ് ജിദ്ദയുടെ നേതൃത്വത്തിൽ വരുന്ന വ്യാഴാഴ്ച ഉംറക്ക് പോകുവാനൊരുങ്ങിയിരിക്കുകയായിരുന്നു. അതിന്റെ മുന്നോടിയായി ഇന്ന് ജുമുഅക്ക് ശേഷം മഹല്ല് കമ്മിറ്റി യാത്രയയപ്പും ഏർപ്പെടുത്തിയിരുന്നു.