Connect with us

Kerala

ഓട്ടിസം ബാധിതനായ പതിനാറുകാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദനമേറ്റതായി പരാതി

. കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്

Published

|

Last Updated

തിരുവനന്തപുരം |  ഓട്ടിസം ബാധിച്ച പതിനാറുകാരന് സ്പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദനം ഏറ്റതായി പരാതി. തിരുവനന്തപുരം വെള്ളറട സ്നേഹഭവന്‍ സ്പെഷല്‍ സ്‌കൂളിനെതിരെയാണ് തിരുവല്ല മേപ്രാല്‍ സ്വദേശി പരാതി നല്‍കിയത് . കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. സംഭവത്തില്‍ പോലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ട്

ജൂണ്‍ 23 നാണ് ഈ കുട്ടിയെ വെള്ളറടയിലെ സ്‌പെഷല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്. മാര്‍ച്ച് 7 ന് വീണ്ടും മര്‍ദനമേറ്റതായി കുട്ടിയുടെ അമ്മ പറയുന്നു. ആദ്യം ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഗള്‍ഫിലുള്ള പിതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. കുട്ടി ഇപ്പോള്‍ പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

 

Latest