Connect with us

gang rape and murder

മധ്യപ്രദേശില്‍ 16കാരിയെ ബന്ധുക്കള്‍ ബലാത്സംഗം ചെയ്ത് കൊന്നു

എതിര്‍ത്ത മുത്തശ്ശിക്കും പീഡനം; ക്രൂര ആക്രമണം നടത്തിയത് അമ്മാവന്റെ മക്കള്‍

Published

|

Last Updated

ജബല്‍പൂര്‍ | മധ്യപ്രദേശില്‍ പതിനാറുകാരിയെ അമ്മാവന്റെ മക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെുത്തി. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മുത്തശ്ശിയെയും പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ റാഞ്ചിയിലാണ് സംഭവം.

മുംബൈയില്‍ പിതാവിനോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ആഗസ്റ്റ് 1നാണ് ജബല്‍പൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അമ്മാവന്റെ രണ്ട് മക്കള്‍ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ഒടുവില്‍ ഗുരുതരാവസ്ഥയിലായ കുട്ടിയെ ആഗസ്റ്റ് 19ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.

തന്റെ മകളെ രണ്ട് ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ഇത് അമ്മയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും ഇരയുടെ പിതാവ് ജബല്‍പൂര്‍ എ എസ് പി പ്രദീപ് കുമാറിന് മൊഴി നല്‍കുകയായിരുന്നു.

 

 

Latest