Connect with us

Kerala

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റില്‍

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

കാസര്‍കോട് |  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കാസര്‍കോട് അമ്പലത്തറയില്‍ സി പി എം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിലായി. സിപിഎം മുന്‍ ബ്രാഞ്ച്‌ കമ്മിറ്റി സെക്രട്ടറി എം വി തമ്പാന്‍ (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ് അറസ്റ്റിലായത്.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടുകാര്‍ക്കൊപ്പം സജിയും ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം മാതാപിതാക്കള്‍ അറിഞ്ഞത്. ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്.

Latest