Connect with us

National

തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിൽ 17കാരനെ കാണാതായി

തെങ്കാശി മേഖലയില്‍ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് തെങ്കാശിയിലെ പഴയ കുറ്റാലം വെള്ളച്ചാട്ടത്തില്‍ 17കാരനെ കാണാതായി. തിരുനെല്‍വേലി സ്വദേശി അശ്വിനെയാണ് കാണാതായത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അശ്വിനെ കാണാതാവുകയായിരുന്നു.വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് അപകടമുണ്ടായത്.

അഗ്‌നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. അപകടസാധ്യത മുന്നില്‍ക്കണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി.തെങ്കാശി മേഖലയില്‍ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്ക് മെയ് 20 വരെ വിനോദസഞ്ചാരികള്‍ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അടുത്ത മൂന്ന് ദിവസം ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Latest