Kerala
17കാരനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം പടപ്പറമ്പ് ദറസില്‍ വിദ്യാര്‍ഥിയാണ് ഷാഹിദ്.

കോഴിക്കോട് | കോഴിക്കോട് പതിനേഴുകാരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ ഷാഹിദാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
വീട്ടില്‍നിന്നും 50 മീറ്ററോളം അകലെയുള്ള തോടിന്റെ കരയിലെ മരത്തിലാണ് ഷാഹിദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മലപ്പുറം പടപ്പറമ്പ് ദറസില്‍ വിദ്യാര്‍ഥിയാണ് ഷാഹിദ്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)