Connect with us

National

യു പിയില്‍ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഗ്രാമത്തിലെ യുവാവുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്

Published

|

Last Updated

മുസഫര്‍പൂര്‍ | ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ പിതാവും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊന്നു. പ്രീതി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

മുസഫര്‍പൂരിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ യുവാവുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ പിടികൂടിയതായും അവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.