Connect with us

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍ നിന്നും തന്നെ വിളിച്ചിറക്കിയ ശേഷം ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി

Published

|

Last Updated

തിരുവനന്തപുരം | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വര്‍ക്കല വെണ്‍കുളം സ്വദേശികളായ ഹുസൈന്‍ , കമാല്‍ , രാഖിന്‍ എന്നിവരെയാണ് തിരുവനന്തപുരം കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി ഹുസൈന്‍ ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഇന്നലെ രാത്രി ഹുസൈനും മറ്റു രണ്ട് സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ നിന്നും തന്നെ വിളിച്ചിറക്കിയ ശേഷം ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ചികിത്സക്കുശേഷം വിട്ടയച്ചു.

 

Latest