Connect with us

National

അസമില്‍ ആറ് വയസ്സുകാരിയെ 17കാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Published

|

Last Updated

ഡിസ്പുര്‍| അസമിലെ ബാര്‍പേട്ട ജില്ലയില്‍ ആറ് വയസ്സുകാരിയെ 17കാരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി. ബാര്‍പേട്ട ജില്ലയിലെ ബാഗ്ബര്‍ മൗരിപം ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിനുള്ളില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

ജനുവരി 26നാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ ജനുവരി 29ന് ഇതേ ഗ്രാമത്തിലെ 17കാരന്റെ വീട്ടില്‍ നിന്ന് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പീഡനത്തിന് ശേഷം പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302, 210 പ്രകാരവും പോക്സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരവും ബാഗ്ബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.