Connect with us

National

17കാരിയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു

Published

|

Last Updated

ഛത്രപതി സംഭാജിനഗര്‍ | മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 17കാരിയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ ഹിന്‍ജെവാഡി സ്വദേശിയായ 17കാരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഭര്‍ത്താവിനെയും അമ്മായിമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നുമാസം മുമ്പ് പ്രണയവിവാഹമായിരുന്നു പെണ്‍കുട്ടിയുടേത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ 17കാരിയെ ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന് നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് പെണ്‍കുട്ടയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സ്ത്രീധന മരണത്തിനും ശൈശവ വിവാഹത്തിനുമാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ നാലുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)