Connect with us

National

ഡല്‍ഹിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഏരിയയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ എല്‍ബിഎസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം ആശുപത്രി ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് പോലീസ് സംഘം എല്‍ബിഎസ് ആശുപത്രിയില്‍ എത്തിയത്.

ഗ്രാമവാസിയായ യുവാവാണ് മകളെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം നടത്തുകയും ഇബ്രാന്‍ (19) എന്ന പ്രതിയെ യുപിയിലെ ഖോറയില്‍ നിന്ന് പിടികൂടുകയും ചെയ്തു. പ്രതി തയ്യല്‍ക്കട നടത്തിവരികയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

 

Latest