Connect with us

National

മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ നാലര വയസുകാരിയെ ബലാത്സം​ഗം ചെയ്ത 19കാരൻ അറസ്റ്റിൽ

നാലര വയസുകാരിക്കുനേരെ അതിക്രമം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

Published

|

Last Updated

മുംബൈ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ ജവ്ഹറിലാണ് സംഭവം.

നാലര വയസുകാരിക്കുനേരെ അതിക്രമം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മുത്തശ്ശിയും മുത്തച്ഛനും ആണ് ഉണ്ടായിരുന്നത്. വീടിന് സമീപത്തെ പ്രദേശത്ത് ജോലി ചെയ്ത് കൊണ്ടിരുന്ന 19കാരന്‍ വീട്ടില്‍ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സംഭവം കുട്ടി ഇന്നലെ അമ്മയോട് പറഞ്ഞതോടെയാണ് വീട്ടുകാര്‍  വിവരം അറിയുന്നത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിക്കെതിരെ  പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Latest