Connect with us

Kerala

പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 19 കാരന്‍ പിടിയില്‍

പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ എ വി സുജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Published

|

Last Updated

തിരുവല്ല | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ പോലീസ് പിടിയില്‍. കോട്ടയം ഉദയനാപുരം വൈക്കംപ്രയാര്‍ ദിലീപ് ഭവനില്‍ അമല്‍ കൃഷ്ണ (19) യെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌നാപ്പ് ചാറ്റ് വഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.തുടര്‍ന്ന് കുട്ടി പഠിക്കുന്ന സ്‌കൂളിലും മറ്റും വെച്ച് നേരില്‍ കാണുകയും, മാര്‍ച്ച് 23ന് ഉച്ചയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

പിന്നീട് 28 ന് പ്രതിയുടെ കോട്ടയത്തുള്ള വീട്ടില്‍ വച്ചും പീഡിപ്പിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തെപ്പറ്റി പത്തനംതിട്ട ശിശുക്ഷേമസമിതിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്പെക്ടറുടെ നിര്‍ദേശാനുസരണം, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ എ വി സുജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ് ഐ കുരുവിള സക്കറിയാ, സിപിഓമാരായ രഞ്ജു കൃഷ്ണന്‍, അഖില്‍ എന്നിവരാണുള്ളത്.

 

Latest