mob attack
മോഷണക്കുറ്റം ആരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഡല്‍ഹി ഷഹ്സാദ ബാഗിലാണ് ക്രൂര കൊലപാതകം
ന്യൂഡല്‍ഹി രാജ്യതലസ്ഥാനത്ത് ആള്‍ക്കൂട്ടം 19 വയസുകാരെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹി സറായ് റോഹിലയിലെ ഇസ്ഹര്‍ എന്ന കൗമാരക്കാനെയാണ് ഷഹ്സാദ ബാഗിള്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ബെല്‍റ്റും പൈപ്പും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.
ഷഹ്സാദ ബാഗിലെ തെരുവില്‍ ഒരു മൃതദേഹം കിടക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സരായ് റോഹില്ല പോലീസെത്തി ആന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. മൃതദേഹത്തിലാകെ മുറിവുകളായിരുന്നു. മാത്രമല്ല തലമുടി വെട്ടിമാറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് പ്രദേശത്തെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് ആക്രമണ ദൃശ്യം ലഭിച്ചത്.
---- facebook comment plugin here -----