Connect with us

Kerala

നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ 19കാരന്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന് വൈക്കത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ഥി.

Published

|

Last Updated

കോട്ടയം | കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ 19കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍ ആണ് മരിച്ചത്.

ജൂണ്‍ 28-നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരുക്കേറ്റനിലയില്‍ യാസീനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന് വൈക്കത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യാസീന്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍  ആരോപിച്ചിരുന്നു.

കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി സി എ വിദ്യാര്‍ഥിയാണ് യാസീന്‍.

Latest