Connect with us

National

നോയിഡയില്‍ അയല്‍വാസിയുടെ വീട്ടിനുളളിലെ ബാഗില്‍ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ അയല്‍വാസിയും കുട്ടിയെ അന്വേഷിക്കാന്‍ മാതാപിതാക്കളെ സഹായിച്ചിരുന്നെന്നാണ് വിവരം.

Published

|

Last Updated

നോയിഡ | ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് ദിവസമായി കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ബാഗിനുള്ളില്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ അയല്‍വാസിയും കുട്ടിയെ അന്വേഷിക്കാന്‍ മാതാപിതാക്കളെ സഹായിച്ചിരുന്നെന്നാണ് വിവരം.

രണ്ട് വയസുകാരി മാന്‍സിയുടെ മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനും ദേവ്ല ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.അച്ഛന്‍ ശിവകുമാര്‍ ജോലിക്കും അമ്മ മഞ്ജു വെള്ളിയാഴ്ച മാര്‍ക്കറ്റില്‍ പോയിരുന്നുവെങ്കിലും തിരിച്ചെത്തിയപ്പോള്‍ മാന്‍സിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി.

രണ്ട് ദിവസത്തിന് ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പരാതിപ്പെട്ടു. പോലീസിന്റെ സഹായത്തോടെ നടന്ന അന്വേക്ഷണത്തില്‍ തൂക്കിയിട്ട ബാഗിലാണ് മാന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴുത്ത് ഞെരിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലാത്സംഗം നടന്നതായി സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രതി ഒളിവില്‍ പോയെങ്കിലും പോലീസ് സംഘം ഇയാളെ തിരയുകയാണെന്ന് നോയിഡയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ രാജീവ് ദീക്ഷിത് പറഞ്ഞു.

 

 

 

 

Latest