Kerala
സഹോദരിമാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പെരുമ്പെട്ടി | പെരുമ്പെട്ടി അമ്പലവയലില്‍ സഹോദരിമാര്‍ക്കൊപ്പം കളിക്കുന്നതിനിടെ രണ്ടുവയസുകാരി വീടിന് സമീപമുള്ള പുരയിടത്തിലെ കിണറ്റില്‍വീണ് മരിച്ചു.മലയാലപ്പുഴ തലച്ചിറ കുരുട്ടുംമൂടിയില്‍ കെകെ ഷാജിയുടെയും സരളയുടെയും മകള്‍ അരുണിമ ആണ് മരിച്ചത്.ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
സഹോദരിമാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി സമീപത്തുള്ള പുരയിടത്തിലേക്ക് കയറുകയും തുടര്‍ന്ന് ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയുമായിരുന്നു.
കുട്ടികളുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന തോട്ടംതൊഴിലാളികള്‍ ഓടിയെത്തി കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
---- facebook comment plugin here -----