Connect with us

National

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ 21കാരന്‍ കുത്തിക്കൊന്നു

യുവതിയുടെ ശരീരത്തില്‍ 50ഓളം മുറിവുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ 21കാരന്‍ ക്രൂരമായി കുത്തിക്കൊന്നു. ഡല്‍ഹിയിലെ ഷകൂര്‍ ബസ്തിയിലാണ് സംഭവം. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ പ്രതി പാണ്ഡവ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തികൊണ്ടാണ് യുവതിയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തില്‍ 50ഓളം മുറിവുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു.

പ്രതി പാണ്ഡവ് ഡല്‍ഹിയില്‍ ജോലി ചെയ്തുവരികയായിരുന്നു. യുവതിയുമായി പ്രതിയ്ക്ക് ഒന്നര വര്‍ഷത്തെ പരിചയമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടി യുവാവിനോട് സംസാരിക്കാറില്ല. യുവതിയ്ക്ക് പലരുമായി ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായും അതിനാല്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഔട്ടര്‍ ഡല്‍ഹി ഡി.സി.പി ജിമ്മി ചിറാം വ്യക്തമാക്കി.

പ്രതി റാണി മാര്‍ക്കറ്റില്‍നിന്ന് രണ്ടു കത്തികള്‍ വാങ്ങിയശേഷം അവസാനമായി കാണണമെന്ന് പറഞ്ഞ് യുവതിയെ ബുദ്ധ് വിഹാറിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. യുവാവിന്റെ വാടകവീട്ടിലേക്കു വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി ആവശ്യം സമ്മതിച്ചില്ല. ഇതോടെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ കൊണ്ടുപോകുകയും അവിടെ വെച്ച് കത്തികൊണ്ട് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലാത്ത സ്ഥലമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജനുവരി 25ന് ഷക്കൂര്‍ ബസ്തിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

 

 

 

 

---- facebook comment plugin here -----

Latest