Kerala
43.39ഗ്രാം മെത്താംഫിറ്റമിനുമായി 21കാരന്‍ പിടിയില്‍
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്

പാലക്കാട് | വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 43.39 ഗ്രാം മെത്താംഫിറ്റമിനുമായി 21കാരന്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് ആണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും എത്തിച്ച മെത്താംഫിറ്റമിന് വിപണിയില്‍ ഒന്നരലക്ഷത്തോളം രൂപ വിലവരും. നാട്ടില്‍ ചില്ലറ വില്‍പന നടത്തുന്നതിനാണ് പ്രതി ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്നു കൊണ്ടുവന്നതെന്ന് എക്‌സൈസ് വ്യക്തമാക്കി.
അഭിനന്ദിന്റെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
---- facebook comment plugin here -----