National
കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 22-കാരിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി
കൃത്യം നടത്തിയതിന് ശേഷം പ്രതി മുബീന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി
ബെംഗളൂരു| കര്‍ണാടകയിലെ റായ്ച്ചൂരില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.സിദ്ധനൂര്‍ ആര്‍ട്‌സ് കോളജിലെ എംഎസ്സി വിദ്യാര്‍ഥിനി ഷിഫയാണ് മരിച്ചത്. 22 വയസായിരുന്നു.കൃത്യം നടത്തിയതിന് ശേഷം പ്രതി മുബീന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെയാണ് സംഭവം.കോളജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീന്‍ പിന്തുടര്‍ന്നെത്തി വഴി തടഞ്ഞ് നിര്‍ത്തി സംസാരിക്കുകയായിരുന്നു.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവ് ഷിഫയുടെ കഴുത്തറുക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചുതന്നെ ചോരവാര്‍ന്ന് യുവതി മരിച്ചു. വിവാഹാഭ്യര്‍ഥ നടത്തിയത് പെണ്‍കുട്ടി നിരസിച്ചതിനാലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.