National
ചെന്നൈയില്‍ എംപിയുടെ മകള്‍ ഓടിച്ച കാര്‍ ഇടിച്ച് 24കാരന്‍ മരിച്ചു
നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന സൂര്യയുടെ ശരീരത്തിലൂടെ മാധുരി ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ കയറി ഇറങ്ങുകയായിരുന്നു.

ചെന്നൈ | രാജ്യ സഭാ എംപിയുടെ മകള്‍ ഓടിച്ച കാര്‍ ഇടിച്ച് 24 കാരന്‍ മരിച്ചു.ചെന്നെെയിലെ നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന സൂര്യ എന്ന യുവാവാണ് മരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാര്‍ ഇടിച്ചാണ് യുവാവ് മരിച്ചത്.
നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന സൂര്യയുടെ ശരീരത്തിലൂടെ മാധുരി ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ കയറി ഇറങ്ങുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ തന്നെ എംപിയുടെ മകള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്‍ ബിഎംആര്‍ ഗ്രൂപ്പിന്റെതാണെന്നും രജിസ്ട്രേഷന്‍ പുതുച്ചേരിയിലാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് മാധുരിയെ അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.
അപകടം നടന്ന ഉടനെതന്നെ സൂര്യയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടുമാസം മുമ്പാണ് സൂര്യ വിവാഹിതനായത്. കാര്‍ ഓടിച്ചവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് സൂര്യയുടെ ബുന്ധുക്കള്‍ ആവശ്യപ്പെടുന്നത്.