smoking
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച 24 കാരി അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ശുചിമുറിയിലിരുന്ന് യുവതി സിഗരറ്റ് വലിച്ചത്.
കൊല്‍ക്കത്ത | വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച 24 കാരി അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ശുചിമുറിയിലിരുന്ന് യുവതി സിഗരറ്റ് വലിച്ചത്.
പ്രിയങ്ക ചക്രവര്‍ത്തി എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ശുചിമുറിയില്‍ നിന്ന് പുക പുറത്തേക്ക് വരുന്നത്കണ്ട ക്യാബിന്‍ ക്രൂ അംഗങ്ങളാണ് യുവതി പുകവലിക്കുന്നതായി കണ്ടത്തിയത്. എന്നാല്‍ ജീവനക്കാരെ കണ്ടതോടെ യുവതി സിഗരറ്റ് വേസ്റ്റ് ബിന്നിലിട്ടു. വിമാന സുരക്ഷ പരിഗണിച്ച് ക്രൂ അംഗങ്ങള്‍ ഉടന്‍ സിഗരറ്റ് കെടുത്തുകയും സംഭവം ക്യാബിന്‍ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു.
വിമാനം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടന്‍ യുവതിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറി.